കരിപ്പൂരിന്റെ സംരക്ഷണം; ഇന്ന് എസ് വൈ എസ് പാതയോര സമരം

By Desk Reporter, Malabar News
Protest Against Neglect of Karipur_Malabar News
Ajwa Travels

മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന മുദ്രാവാഖ്യത്തെ അടിസ്ഥാനമാക്കി എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയിലെ 36 കേന്ദ്രങ്ങളിൽ പാതയോര സമരങ്ങള്‍ നടക്കും; എസ് വൈ എസ് ഭാരവാഹികൾ വ്യക്തമാക്കി.

മലപ്പുറം-കോഴിക്കോട് ദേശീയ പാതയില്‍ മലപ്പുറം കുന്നമ്മുല്‍ മുതല്‍ പുളിക്കല്‍ പതിനൊന്നാം മൈല്‍ വരെയുള്ള കേന്ദ്രങ്ങളിലാണ് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പാതയോര സമരം നടക്കുന്നത്. മലപ്പുറം, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണപ്പാറ, പുളിക്കല്‍ സോണുകളിലെ പ്രവര്‍ത്തകരാണ് ഈസ്റ്റ് ജില്ലയിലെ സമരത്തില്‍ പങ്കാളികളാകുക.

മലപ്പുറം, മഞ്ചേരി സോണുകളുടെ നേതൃത്വത്തില്‍ മലപ്പുറം കോട്ടപ്പടി, കിഴക്കേതല, വാറങ്ങോട്, കോണോമ്പാറ, ആലത്തൂര്‍പടി, മേല്‍മുറി 27, പൂക്കോട്ടൂര്‍, അറവങ്കര, അത്താണിക്കല്‍, വെള്ളുവമ്പ്രം, മോങ്ങം എന്നിവിടങ്ങളിലും കൊണ്ടോട്ടി, എടവണ്ണപ്പാറ, അരീക്കോട് സോണുകളുടെ നേതൃത്വതത്തില്‍ വാലഞ്ചേരി, മൊറയൂര്‍, പോത്തുവെട്ടിപ്പാറ, മുസ്‍ലിയാരങ്ങാടി, കോളനിറോഡ്, കൊട്ടുക്കര, കോടങ്ങാട്, കുറുപ്പത്ത്, കൊണ്ടോട്ടി ഫതഹ്, കൊണ്ടോട്ടി സ്റ്റാര്‍ ജംഗ്ഷന്‍, കൊണ്ടോട്ടി ബസ് സ്‌റ്റാൻന്റ, കൊണ്ടോട്ടി 17, തുറക്കല്‍, കൊളത്തൂര്‍, നീറ്റാണിമ്മല്‍, തലേക്കര, എന്നിവിടങ്ങളിലും പുളിക്കല്‍ സോണ്‍ നേതൃത്വത്തില്‍ കൊട്ടപ്പുറം, ആലുങ്ങല്‍, പുളിക്കല്‍, പെരിയമ്പലം, കുറിയേടം, ഐക്കരപ്പടി, കൈതക്കുണ്ട, പതിനൊന്നാം മൈല്‍ എന്നിവിടങ്ങളിലും പാതയോര സമരം നടക്കും.

SYS News: കരിപ്പൂരിന്റെ ചിറകരിയരുത്; ഐക്യദാര്‍ഢ്യവുമായി കാന്തപുരവും

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേര്‍ വീതം ഓരോ കേന്ദ്രത്തിലും പങ്കാളികളാകും. മലപ്പുറം കുന്നമ്മല്‍ തുടക്ക കേന്ദ്രത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ജില്ലാ കാബിനറ്റ് അംഗങ്ങളും അണിനിരക്കും. ജില്ലാ, സോണ്‍ കാബിനറ്റ് അംഗങ്ങള്‍ ഓരോ കേന്ദ്രത്തിലും നേതൃത്വം നല്‍കും.

പോതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന അന്താരാഷ്‍ട്ര വിമാനത്താവളമായ കരിപ്പൂരിനെതിരെ നടക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് വര്‍ഷങ്ങളായി എസ് വൈ എസ് സമരരംഗത്തുണ്ട്. ആഗസ്റ്റില്‍ നടന്ന വിമാനാപകടത്തിന്റെ പേരില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ വീണ്ടും നിര്‍ത്തി വെച്ചിരിക്കുകയാണ്. കരിപ്പൂര്‍ വിമാത്താവളത്തോട് പലനിലയിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനീതി തുടരുകയാണ്. ഈ അനീതിക്ക് എതിരെയുള്ള പ്രതിഷേധങ്ങളിൽ ഒന്നാണ് ഇന്നത്തെ പാതയോര സമരം. മുൻപ് ജില്ലയിലെ നൂറുക്കണക്കിന് വീടുകളിൽ കുടുംബ സമരവും ജില്ലയിലെ പ്രധാന കേന്ദ്രങ്ങില്‍ നിൽപ്പ് സമരവും എസ് വൈ എസ് നടത്തിയിരുന്നു; ഭാരവാഹികൾ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

Malabar News: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE