കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് നിർബന്ധിത പരിശോധന; ഉത്തരവ് ഇന്ന്

By Team Member, Malabar News
Covid Test Is mandatory For Unvaccinated Teachers in Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും മറ്റ് സ്‌കൂൾ ജീവനക്കാർക്കും എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് പുറത്തിറക്കും.

കൂടാതെ സ്വന്തം ചെലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം വാക്‌സിൻ എടുക്കാത്തവർ ഡോക്‌ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധകളും ഉത്തരവിൽ ഉണ്ടായിരിക്കും. ഇവ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അധ്യാപകർ വാക്‌സിൻ സ്വീകരിക്കാത്തത് നിലവിൽ പൊതുസമൂഹത്തിൽ വലിയ ചർച്ച ആകുകയാണ്. ഇത്തരം അധ്യാപകർക്കെതിരെ രക്ഷിതാക്കളും രംഗത്ത് വരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണ് പ്രധാനമെന്നും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ആകെ 1,495 അധ്യാപകരും, 212 അനധ്യാപകരും വാക്‌സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

Read also: വഖഫ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE