കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 35 ലക്ഷം കടന്നു

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും75000 കടന്ന് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,541,238 ആയി ഉയര്‍ന്നു. 1057 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 63,607 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26.8 ലക്ഷം ആളുകള്‍ ഇതുവരെ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 76.47 ശതമാനമായി.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,867 ആളുകള്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 328 ആളുകള്‍ മരിക്കുകയും ചെയ്തു. ഇവരില്‍ 5 പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് മൂലം 153 പോലീസുകാരാണ് മരിച്ചത്.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും പോസിറ്റീവ് ആകുന്നവരില്‍ മൂന്നില്‍ രണ്ട് പേരും കോവിഡ് മുക്തരാകുന്നുണ്ട്. 8324 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. 115 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണം ആറായിരം കടന്നു. 6,352 പേര്‍ക്കാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE