രാജ്യത്ത് കോവിഡ് രോഗികള്‍ 32 ലക്ഷത്തിലേക്ക്; മരണനിരക്കില്‍ നേരിയ കുറവ്

By Team Member, Malabar News
Malabarnews_covid updates
Representational image
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 60,975 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 31,67,324 ആയി. 848 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെ 58,390 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. എന്നാല്‍ കോവിഡ് മരണനിരക്ക് 1.48 ശതമാനമായി കുറഞ്ഞത് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഇന്ത്യയില്‍ കോവിഡ് മുക്തി നേടുന്നരുടെ നിരക്ക് 75.92 ശതമാനമാണ്. ഇതുവരെ 24,04,585 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. രോഗബാധിതരുടെ എണ്ണത്തില്‍ ദിനപ്രതി വന്‍ വര്‍ധനയാണ് രാജ്യത്ത് ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്‌ച ലോകരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 26 ശതമാനവും ഇന്ത്യയിലാണ്.

രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE