സംസ്‌ഥാനത്ത് ഇന്ന് 12,120 പേർ വാക്‌സിന്‍ സ്വീകരിച്ചു; ഏറ്റവും കൂടുതൽ എറണാകുളത്ത്

By Syndicated , Malabar News
Covid-Vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ്  വാക്‌സിന്‍ കുത്തിവെപ്പിന്റെ അഞ്ചാം ദിനത്തില്‍ സംസ്‌ഥാനത്ത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.

എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1367) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സംസ്‌ഥാനത്താകെ 4,81,747 പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. 75,551 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

Read also: തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE