തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നാളെ ഡ്രൈറണ്‍ നടക്കുക.
തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈറണ്‍. വാക്സിന് കുത്തിവെപ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍ നടത്തുന്നത്.
കൊവിന്‍ ആപ്ളിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന് സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന് സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്സിന് സ്വീകരിക്കുന്നതും വാസ്കിനേഷന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.
കൊവിന്‍ ആപ്ളിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന് സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന് സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്സിന് സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദിയായി തിരഞ്ഞെടുത്തത്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.
Read also: കോവിഡ് വാക്സിന് അനുമതി; നിര്‍ണായക അവലോകന യോഗം ഇന്ന്