കോവിഡ് വാക്സിന്‍; പരീക്ഷണത്തില്‍ പങ്കാളികളായി ചെര്‍പ്പുളശ്ശേരി സ്വദേശികളും

By Team Member, Malabar News
Malabarnews_cherppullassery
Representational image
Ajwa Travels

ചെര്‍പ്പുളശ്ശേരി : കോവിഡ് വാക്‌സിന്റെ പരീക്ഷണഘട്ടങ്ങളില്‍ നിരവധി മലയാളികള്‍ പല രാജ്യത്തും സ്വയം സന്നദ്ധരായി രംഗത്ത് വന്നിരുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും അത്തരത്തില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി നാല് മലയാളികള്‍. യൂഎഇ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇപ്പോള്‍ ഈ നാല്‍വര്‍ സംഘം.

ചെര്‍പ്പുളശ്ശേരി സ്വദേശികളായ ഹാഫിസ് മുഹമ്മദ്, മുസ്തഫ എലിയപ്പറ്റ, നിയാസ് ഇളയവീട്ടില്‍, ശിഹാബ് കുന്നത്ത് എന്നിവരാണ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്. വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

യുഎഇ സര്‍ക്കാരും സിനോഫോമും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. നിരവധി ആളുകളാണ് സ്വയം സന്നദ്ധരായി വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്. എ ഷോര്‍ട്ട് ഫോര്‍ ഹ്യുമാനിറ്റി എന്ന ക്യാമ്പെയിനിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വോളന്റിയര്‍മാര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഒപ്പം ചെര്‍പ്പുളശ്ശേരിക്കാരായ ഈ നാല് യുവാക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE