കോവിഷീൽഡ് വാക്‌സിന് വിലകുറച്ചു; സംസ്‌ഥാനങ്ങൾക്ക് ലഭിക്കുക 300 രൂപക്ക്

By Staff Reporter, Malabar News
Serum Institute CEO Adar Poonawalla
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ ഡോസിന് 300 രൂപക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്‌ഥാനങ്ങൾക്കുള്ള നിരക്ക് നിശ്‌ചയിച്ചിരുന്നത്. മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല.

സംസ്‌ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. സംസ്‌ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്‌ക്കുമെന്നും സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചതെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽ വ്യക്‌തമാക്കി.

ഓക്‌സ്‌ഫോർഡ്-ആസ്ട്രസെനക്ക വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്നത് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ആണ്. ഭാരത് ബയോടെക്-ഐസിഎംആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്‌സിൻ സംസ്‌ഥാനങ്ങൾക്ക് ഒരു ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപക്കുമാണ് നൽകുക.

Read Also: കോവിൻ പോർട്ടലും വെബ്സൈറ്റും ‘തടസത്തിൽ’; ‘ഡിജിറ്റൽ ഇന്ത്യ’ പരിഹാസമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE