വാഹനങ്ങൾക്ക് ഭീഷണി; ഇരിക്കൂർ ടൗണിൽ അലഞ്ഞു തിരിഞ്ഞ് പശുക്കൾ

By Team Member, Malabar News
Cows On Road In Kannur
Representational image

കണ്ണൂർ : ജില്ലയിലെ ഇരിക്കൂർ ടൗണിൽ വാഹനങ്ങൾക്ക് ഭീഷണിയായി പശുക്കൾ അലയുന്നത് വർധിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വീട്ടുകാർ പശുക്കളെ അലയാൻ വിടുന്നതാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. 10 മുതൽ 20ഓളം പശുക്കൾ രാവിലെയും രാത്രിയിലും ടൗണുകളിൽ അലഞ്ഞു നടക്കുകയാണ്. പെടയങ്ങോട് സ്വദേശിയായ യുവാവ് പശുവിനെ തട്ടി ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റത് ഈയടുത്ത കാലത്താണ്.

അലയാൻ വിടുന്ന പശുക്കളെ വൈകുന്നേരങ്ങളിൽ പിടിച്ചുകൊണ്ട് പോകുന്ന പതിവില്ല. അതിനാൽ രാത്രി കടകളുടെ വരാന്തകളിൽ ഇവ ഉറങ്ങും. കൂടാതെ ടൗണിൽ തന്നെ പശുക്കൾ പ്രസവിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. പശു പ്രസവിച്ചത് അറിയുന്നതോടെ ഉടമകൾ എത്തി ഇവയെ കൊണ്ടുപോകുന്നത് പതിവാണ്.

പശുക്കൾ അലഞ്ഞു നടക്കുന്നതോടെ ഇരിക്കൂർ പാലം മുതൽ മണ്ണൂർ പാലം വരെ പകൽ സമയത്ത് റോഡിലൂടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്‌ഥയാണ്. ഇത്തരത്തിൽ സ്‌ഥിതി രൂക്ഷമായതിനെ തുടർന്ന് പോലീസും പഞ്ചായത്ത് അധികൃതരും നേരത്തെ കർശന നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി ടൗണിൽ പശുക്കൾ കൂട്ടത്തോടെ അലയുന്നതിൽ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സ്‌ഥിതി പഴയത് പോലെ ആയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.

Read also : കാട്ടുപന്നിയെ വേട്ടയാടൽ; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE