കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

By Syndicated , Malabar News
cpim branch secratory attacked in kannur
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി. രാജേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി രാജേഷിനെ സന്ദര്‍ശിച്ചു. ബൈക്കില്‍ എത്തിയ 2 അംഗ സംഘമാണ് ആക്രമിച്ചതെന്നും അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സിപിഎം ആരോപിച്ചു. സംഭവസ്‌ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Read also: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്തിന് ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE