കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
കൂത്തുപറമ്പ് സ്വദേശി നഫ്സീറാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്നും 974 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വര്‍ണവുമായി മൂന്ന് പേര് പിടിയിലായിരുന്നു.
Malabar News: സിറ്റി ഗ്യാസ് പദ്ധതി; ആദ്യഘട്ടത്തിൽ അഞ്ഞൂറോളം വീടുകൾ