തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം

By News Desk, Malabar News
Local body election kannur
Representational Image
Ajwa Travels

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം തുടരുന്നു. മൂന്ന് സീറ്റുകളിൽ കൂടി സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോൽ-ആലപ്പടമ്പ, ഏഴോം പഞ്ചായത്ത് എന്നിവടങ്ങിലാണ് സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാത്ത വിജയം കൈവരിച്ചിരിക്കുന്നത്.

കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്ത് 12ആം വാർഡിൽ പിഎം വൽസലയും തലശേരി നഗരസഭ 27ആം വാർഡിൽ എ സിന്ധുവും വിജയിച്ചു. നേരത്തെ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ 11ആം വാർഡിൽ നിന്ന് കെ പത്‌മിനി 9ആം വാർഡിൽ നിന്ന് ഇസി സതി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Also Read: വിമാനത്താവള സ്വകാര്യവല്‍ക്കരണം; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഇതോടെ കണ്ണൂരിൽ പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സിപിഎം സ്‌ഥാനാർഥികളുടെ എണ്ണം 18 ആയി. നേരത്തെ ആന്തൂർ നഗരസഭയിൽ നിന്നും 6 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2ആം വാർഡിൽ സിപി സുഹാസ്, 3ആം വാർഡിൽ എം പ്രീത, 10ആം വാർഡിൽ എം ശ്രീഷ, 16ആം വാർഡിൽ ഇ അഞ്ജന, 24ആം വാർഡിൽ വി സതീദേവി എന്നിവരാണ് വിജയിച്ചത്. ഇതുകൂടാതെ തളിപ്പറമ്പ്, തലശേരി നഗരസഭകളിൽ ഒന്ന് വീതവും മലപ്പട്ടം പഞ്ചായത്തിൽ അഞ്ചും കോട്ടയം പഞ്ചായത്തിൽ ഒന്നും സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE