തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

By News Desk, Malabar News
CPM BJP Clash in Trivandrum
Representational Image
Ajwa Travels

തമ്പാനൂർ: തിരുവനന്തപുരം ചാക്കയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്‌ണൻ എന്നിവർക്കാണ് വെട്ടേറ്റത്.

ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാക്ക വായനശാലക്ക് സമീപം സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ബിജെപിയാണ് അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പോലീസ് രണ്ട് പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read: പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE