ചാവക്കാട് സംഘർഷം; 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു

By Trainee Reporter, Malabar News
Representational image
Ajwa Travels

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷത്തെ തുടർന്ന് 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനത്ത് വീട്ടിൽ അക്ബർ (27), തൊണ്ടൻപിരി ബാദുഷ (36), പാണ്ടികശാല പറമ്പിൽ നാസർ (24), ചാലിൽ മിദിലാജ് (20) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്.

ആക്രമണത്തിൽ ലീഗ് പ്രവർത്തകരായ വി മിദിലാജ്, കെഎ അനസ്, ഇഖ്ബാൽ, സുഹൈൽ, സുഹൈർ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിൽസയിലാണ്. തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനത്തിനിടെ ലീഗ് ഓഫീസിനുമുകളിൽ മുകളിൽ കയറി സിപിഎം പ്രവർത്തകർ പാർട്ടി പതാക വീശിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.

എന്നാൽ, പന്തം കൊളുത്തി പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകർ പ്രകോപനം സൃഷ്‌ടിക്കുകയും ബ്രാഞ്ച് മുൻ സെക്രട്ടറിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

Read also: ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE