ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം

By News Desk, Malabar News
MalabarNews_Palakkad Municipality
Ajwa Travels

പാലക്കാട്: പാലക്കാട് നഗസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടു ചെയ്‌തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം. നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ആണ് തര്‍ക്കവും ബഹളവും നടക്കുന്നത്.

ബിജെപി കൗണ്‍സിലര്‍ എന്‍ നടേശനാണ് മാറി വോട്ട് ചെയ്‌തത്‌. ബിജെപിയുടെ നഗരസഭാധ്യക്ഷ സ്‌ഥാനാര്‍ഥി പ്രിയക്ക് വോട്ടുചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ഉഷയുടെ പേര് ഏഴുതി അദ്ദേഹം ബാലറ്റ് പെട്ടിയിലിട്ടു. അബദ്ധം പറ്റിയെന്ന് മനസിലായപ്പോള്‍ ബാലറ്റ് പേപ്പര്‍ മാറ്റിത്തരണമെന്ന് നടേശന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് വരണാധികാരി പറഞ്ഞു.

ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നടേശന്റെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു. എന്നാല്‍, വോട്ടുറദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ സഭയില്‍ ബഹളം തുടരുകയാണ്.

Malabar News: സംസ്‌ഥാന ഉപാധ്യക്ഷനെ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; കണ്ണൂര്‍ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE