ശ്രീലങ്കയിൽ തിങ്കളാഴ്‌ച വരെ കർഫ്യൂ

By Desk Reporter, Malabar News
Curfew in Sri Lanka till Monday
Photo Courtesy: AP
Ajwa Travels

കൊളംബോ: സാമ്പത്തിക സ്‌ഥിതി വഷളായ സാഹചര്യത്തിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ശ്രീലങ്കൻ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെ വരെ 36 മണിക്കൂറാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ രാജി ആവശ്യപ്പെട്ട് രോഷാകുലരായ പ്രതിഷേധക്കാർ വസതിക്ക് സമീപം പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെ, പ്രസിഡണ്ട് ഗോതബയ രജപക്‌സെ ശനിയാഴ്‌ച അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രസിഡണ്ടിന്റെ വസതിക്ക് സമീപം നടന്ന അക്രമാസക്‌തമായ പ്രകടനത്തെ ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച സർക്കാർ, സംഭവത്തിന് പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ള ‘തീവ്രവാദ ഘടകങ്ങളെ’ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്‌ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത നിലയാണ്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.

Most Read:  മുംബൈ ലഹരിക്കേസ് സാക്ഷിയുടെ മരണം; അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE