രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന രോഗബാധ 4 ലക്ഷത്തിന് മുകളിൽ തന്നെ

By Team Member, Malabar News
covid in india
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും 4 ലക്ഷത്തിന് മുകളിൽ. 4,03,738 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4,092 ആണ്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 2,42,362 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 3,86,444 ആളുകൾ കൂടി കോവിഡ് മുക്‌തരായതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 1,83,17,404 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 37,36,648 ആണ്. രാജ്യത്തെ 24 സംസ്‌ഥാനങ്ങളിലാണ് ഇപ്പോൾ ടെസ്‌റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിൽ.

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് നിന്നും വാക്‌സിൻ കയറ്റി അയച്ചത് ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്ക് ആണെന്നും, വാക്‌സിൻ കയറ്റുമതി നയം പാളിയെന്നും നിലവിൽ റിപ്പോർടുകൾ പുറത്തുവരുന്നുണ്ട്. കൂടാതെ രാജ്യത്ത് വ്യപിക്കുന്ന കോവിഡ് രണ്ടാം തരംഗം കേന്ദ്ര സർക്കാരിന്റെ പിഴവ് കൊണ്ടാണെന്ന് ആരോപിച്ച് അന്താരാഷ്‌ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റും വിമർശനം ഉന്നയിച്ചിരുന്നു.

Read also : കേരളത്തിലെ തുടർഭരണം മുഖ്യമന്ത്രിയുടെ കഴിവ്; കെമാല്‍ പാഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE