വധഭീഷണിയുമായി മദ്യ മാഫിയ; പിന്നാലെ മാദ്ധ്യമപ്രവർത്തകൻ മരിച്ചു; ദുരൂഹത

By News Desk, Malabar News
സുലഭ് ശ്രീവാസ്‌തവ
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിൽ മാദ്ധ്യമപ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഹിന്ദി ചാനലായ എബിപി ന്യൂസിനും ഇതിന്റെ പ്രാദേശിക വിഭാഗമായ എബിപി ഗംഗക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സുലഭ് ശ്രീവാസ്‌തവയാണ് ഞായറാഴ്‌ച രാത്രി മരിച്ചത്.

മരിക്കുന്നതിന് ഒരു ദിവസം മുൻപ് മാഫിയകളുടെ ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് പരാതി നൽകിയിരുന്നു. ജില്ലയിലെ മദ്യ മാഫിയകളുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട് ചെയ്‌തതിനെ തുടർന്ന് തനിക്കെതിരെ വധഭീഷണി മുഴക്കി ആളുകൾ രംഗത്ത് വന്നിരുന്നുവെന്ന് സുലഭ് ശ്രീവാസ്‌തവ പരാതിയിൽ പറയുന്നു.

എന്നാൽ, സുലഭിന്റേത് അപകടമരണം ആണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്‌ച രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീവാസ്‌തവ. പെട്ടെന്ന് വളവിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം വിടുകയും ശ്രീവാസ്‌തവ ഒരു ഇഷ്‌ടിക ചൂളക്ക് സമീപത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സംഭവ സ്‌ഥലത്തുണ്ടായിരുന്ന ചില തൊഴിലാളികൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രതാപ്‌ഗഡിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ സുരേന്ദ്ര ദ്വിവേദി പ്രസ്‌താവനയിൽ പറഞ്ഞു.

ശ്രീവാസ്‌തവ ബൈക്കിൽ തനിച്ചായിരുന്നുവെന്നും റോഡിലെ ഹാൻഡ് പമ്പിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക റിപ്പോർട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ദ്വിവേദി അറിയിച്ചു.

അതേസമയം, നിലത്ത് കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ശ്രീവാസ്‌തവയുടെ മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇദ്ദേഹത്തിന്റെ മുഖത്ത് പരിക്കുകൾ ഉണ്ടായിരുന്നു. വസ്‌ത്രങ്ങൾ അഴിച്ചെടുത്ത നിലയിലായിരുന്നുവെന്നും പറയപ്പെടുന്നു. മൃതദേഹത്തിന്റെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.

ശ്രീവാസ്‌തവയുടെ മരണത്തെ കോൺഗ്രസ് അപലപിച്ചു. യുപി സർക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ട്വിറ്ററിലൂടെ പ്രിയങ്കാ ഗാന്ധി കടന്നാക്രമിച്ചു. സംഭവത്തിൽ യുപി സർക്കാർ മൗനം പാലിക്കുകയാണ്. അലിഗഢിൽ നിന്ന് പ്രതാപ്‌ഗഡിലേക്ക് പോയ മാദ്ധ്യമപ്രവർത്തകനെ മദ്യ മാഫിയ കൊന്നുതള്ളിയിട്ടും സർക്കാർ ഉറക്കം നടിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു.

Also Read: ‘ഗോ പട്ടേല്‍ ഗോ’ പ്രതിഷേധം ശക്‌തം: പരിഷ്‌കാര നടപടികള്‍ ദുരുപയോഗം ചെയ്യില്ല; പട്ടേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE