നബിദിനം; മലപ്പുറത്ത് ‘മഅ്ദിന്‍ മീലാദ് സന്ദേശറാലി’ സംഘടിപ്പിച്ചു

By Central Desk, Malabar News
Ma'din Milad Rally at Malappuram 2021
മഅ്ദിന്‍ അക്കാദമിയും കേരള മുസ്‌ലിം ജമാഅത്തും സംയുക്‌തമായി നടത്തിയ മീലാദ് സന്ദേശ റാലിയിൽ നിന്ന്
Ajwa Travels

മലപ്പുറം: 1496ആം നബിദിനത്തെ വരവേറ്റ് മഅ്ദിന്‍ അക്കാദമിയും കേരള മുസ്‌ലിം ജമാഅത്തും സംയുക്‌തമായി സംഘടിപ്പിച്ച മീലാദ് സന്ദേശറാലി ശ്രദ്ധേയമായി. ഇന്ന് വൈകിട്ട് 4 മണിക്ക് മലപ്പുറത്ത് എംഎസ്‌പി പരിസരത്ത് നിന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച റാലി കിഴക്കേത്തലയിലാണ് സമാപിച്ചത്.

വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ വിശ്വാസികള്‍ അണിനിരന്നു. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാർഥികളുടെ ഫ്‌ളവര്‍ഷോ റാലിയുടെ മാറ്റ് കൂട്ടി. ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്‌ത പ്ളക്കാര്‍ഡുകളും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്‌ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ അനിവാര്യത എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ളേകളും റാലിയെ വ്യത്യസ്‌ഥമാക്കി.

സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്‌തീൻകുട്ടി ബാഖവി, സമസ്‌ത ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കൊളത്തൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍, എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, പത്തപ്പിരിയം അബ്‌ദുറഷീദ് സഖാഫി, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ എന്നിവര്‍ നേതൃത്വം നല്‍കി.

വൈകുന്നേരം 6.30 മുതല്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടന്ന ലൈറ്റ് ഓഫ് മദീന പ്രകീര്‍ത്തന സദസിന് ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, നാസിഫ് കോഴിക്കോട്, റഊഫ് അസ്ഹരി ആക്കോട്, ഹാഫിള് നഈം അദനി, മുബഷിര്‍ പെരിന്താറ്റിരി എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രാന്റ് മൗലിദ് സമ്മേളനത്തില്‍ സയ്യിദ് ഇസ്‌മാഈല്‍ ബുഖാരി കടലുണ്ടി പ്രാർഥന നിർവഹിച്ചു.

Most Read: കൗൺസിലർമാർ നടത്തിയ ഹോമം മതേതര സ്വഭാവം തകർക്കാനുള്ള നീക്കം; മേയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE