പ്രസ്‌ഥാന നേതാക്കളുടെ മരണം; സമസ്‌തയുടെ പ്രാർഥനാ സംഗമം വെള്ളിയാഴ്‌ച മലപ്പുറത്ത്

By Desk Reporter, Malabar News
SYS (EK) Leaders_ Malabar News
ഇടത്ത് നിന്ന് ആദ്യം; കാളാവ് സൈതലവി മുസ്‌ലിയാര്‍, എ മരക്കാര്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി
Ajwa Travels

മലപ്പുറം: പ്രസ്‌ഥാനിക രംഗത്ത് മഹിത മാതൃകകള്‍ തീര്‍ത്ത് മരണമടഞ്ഞ സമസ്‌തയുടെ നേതാക്കളെ അനുസ്‌മരിക്കുന്ന പരിപാടി നാളെ (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും.

കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, സ്‌റ്റേറ്റ് മഹല്ല് ഫെഡറേഷന്‍ സംസ്‌ഥാന സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സമസ്‌ത പ്രവാസി സെല്‍ കണ്‍വീനര്‍ കാളാവ് സൈതലവി മുസ്‌ലിയാര്‍ എന്നിവരെയാണ് ചടങ്ങിൽ അനുസ്‌മരിക്കുക. ഇവർക്ക് വേണ്ടിയുള്ള പ്രാർഥനാ സംഗമവും ഇതേ വേദിയിൽ നടക്കും.

സമസ്‌ത ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്‌ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തും.

സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയിതീൻ ഫൈസി, കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, യു ശാഫി ഹാജി ചെമ്മാട്, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, അബ്‌ദുൽ ഖാദിര്‍ ഖാസിമി, സിഎച്ച് ത്വയ്യിബ് ഫൈസി, സലീം എടക്കര, ഇകെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, അസ്‌ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്‌ദുറശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ എന്നിവർ അനുസമരണ പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാർഥനാ സംഗമത്തിന് നേതൃത്വം നല്‍കും.

Most Read: കോവിഡ്; പ്രതിദിന കേസുകളിൽ കേരളം മുന്നിൽ, മരണ നിരക്കിൽ ഡെൽഹി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE