ഇന്ത്യൻ നാവികർക്ക് വധശിക്ഷ; കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകും

By Trainee Reporter, Malabar News
Death penalty for Indian sailors; The families will apologize to the Emir of Qatar
Ajwa Travels

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ വിധിച്ച വിഷയത്തിൽ കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകിയേക്കും. നാവികരുടെ മോചനത്തിനായി സ്വീകരിക്കേണ്ട നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തുന്നതായാണ് റിപ്പോർട്. തടവുകാരെ പരസ്‌പരം കൈമാറാനുള്ള കരാർ പ്രകാരം ഇവരെ മടക്കി അയക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്.

ഉദ്യോഗസ്‌ഥരുടെ മോചനത്തിനായി ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലും വിദേശകാര്യ ഉദ്യോഗസ്‌ഥരും വിശദീകരിച്ചിട്ടുണ്ട്. ഖത്തർ കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുക എന്ന വഴിയാണ് ഇന്ത്യ ആദ്യം തേടുന്നത്. അപ്പീൽ കോടതി വധശിക്ഷ ഒഴിവാക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ രണ്ടു തവണ മാത്രമാണ് ഖത്തർ വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്.

അപ്പീൽ നൽകുന്നതിന് മുതിർന്ന മുൻ സർക്കാർ അഭിഭാഷകനെ ചുമതലപ്പെടുത്തുന്നത് ഉൾപ്പടെയുള്ള സഹായം ഇന്ത്യ നൽകും. ചില നാവികരുടെ കുടുംബങ്ങൾ നിലവിൽ ഖത്തറിലുണ്ട്. ഇവരുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ സംസാരിച്ചിട്ടുണ്ട്. ഖത്തർ അമീറിന് കുടുംബങ്ങൾ മാപ്പപേക്ഷ നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്.

സാധാരണ റംസാൻ സമയത്ത് അമീർ ഇത്തരം അപേക്ഷകൾ പരിഗണിക്കാറുണ്ട്. കോടതികൾ ശിക്ഷിച്ചാലും ഇത് ഒഴിവാക്കാനുള്ള അധികാരം അമീറിനുണ്ട്. അതിനാൽ, പ്രധാനമന്ത്രി തലത്തിൽ ചർച്ച നടന്നാൽ വിഷയം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ, ഖത്തർ ഒരുതരത്തിലും വഴങ്ങുന്നില്ലെങ്കിൽ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ പോകുന്നത് പോലുള്ള നടപടികളും ഇന്ത്യ സ്വീകരിക്കും.

ഇന്ത്യക്കും ഖത്തറിനുമിടയിൽ തടവുകാരെ പരസ്‌പരം കൈമാറാനുള്ള കരാറുണ്ട്. വധശിക്ഷ ഒഴിവാക്കി തടവ് ശിക്ഷ മാത്രമാക്കിയാൽ നാവികരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് സാധ്യത തെളിയും. അതേസമയം, ഇസ്രയേലിന് വിവരങ്ങൾ ചോർത്തിയതാണ് നാവികർക്കെതിരെ ഖത്തർ ആരോപിക്കുന്ന കുറ്റമെന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസിഡറെ ഖത്തർ അധികൃതർ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, എന്താണ് കുറ്റം എന്നത് സംബന്ധിച്ചു ആർക്കും കൂടുതൽ വിശദാംശങ്ങൾ ഒന്നുതന്നെ ലഭിച്ചിട്ടില്ല. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തുവന്നത്.

Most Read| യുദ്ധം ഉടൻ നിർത്തണമെന്ന് യുഎൻ പൊതുസഭ; പ്രമേയം പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE