മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയൽക്കാരൻ; മദ്യലഹരിയിലെന്ന് വിശദീകരണം

By Trainee Reporter, Malabar News
malabarnews-sunil-kumar
VS SunilKumar
Ajwa Travels

തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. മന്ത്രിയുടെ അയൽവാസിയായ സജീബ് എന്നയാളാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്നാണ് കണ്ടെത്തൽ. ദുബായിൽ നിന്നാണ് ഇയാൾ മന്ത്രിയെ വിളിച്ചത്. മദ്യലഹരിയിലാണ്  മന്ത്രിയെ വിളിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

കുറച്ച് ദിവസം മുൻപാണ് മന്ത്രി വിഎസ് സുനിൽകുമാറിന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു സന്ദേശം. ഭീഷണി ലഭിച്ചതിനെ തുടർന്ന് മന്ത്രി പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയുടെ അയൽക്കാരൻ തന്നെയാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയത്.

Read also: പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE