പാകിസ്‌ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 36 മരണം, 50 പേർക്ക് പരിക്ക്

By Syndicated , Malabar News
train_collidion
Ajwa Travels

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിച്ചു. അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ് എക്‌സ്‌പ്രസുമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.

ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്‌പ്രസ്, കറാച്ചിയിൽ നിന്ന് സർഗോധയിലേക്കുള്ള മില്ലന്റ് എക്‌സ്‌പ്രസിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മില്ലന്റ് എക്‌സ്‌പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു. 14 ബോഗികൾ പാളംതെറ്റി. അതിൽ എട്ട് ബോഗികൾ പൂർണമായി തകർന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.

Read also: കർഷക സമരം ശക്‌തമാക്കാൻ ഭാരതീയ കിസാന്‍ യൂണിയന്‍; മമതയുമായി ടിക്കായത്ത് കൂടിക്കാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE