ന്യൂഡെല്‍ഹി: ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലേക്ക്. അപകീര്‍ത്തി പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച മുംബൈ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌താണ് രാഹുല്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി തള്ളണമെന്നാണ് ആവശ്യം.
ബിജെപി പ്രവര്‍ത്തകനായ മഹേഷ് ഹുകുംചന്ദ് ശ്രീശ്രീമല്‍ എന്നയാളാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
2019 ഓഗസ്‌റ്റ് 28ന് ഗിര്‍ഗാവിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, തനിക്കെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട കാര്യം 2021 ജൂലായില്‍ മാത്രമാണ് അറിയുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്.
2018 സെപ്റ്റംബറില്‍ രാഹുൽ രാജസ്‌ഥാനില്‍ ഒരു റാലി നടത്തിയിരുന്നുവെന്നും ആ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ നടത്തിയെന്നുമായിരുന്നു പരാതി.
മോദിയെ കമാന്റര്‍ ഇന്‍ തീഫെന്ന് വിളിച്ച് പരിഹസിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്. രാഹുലിന്റെ പരാമര്‍ശം മൂലം മോദി സോഷ്യല്‍ മീഡിയയിൽ ധാരാളം കളിയാക്കലുകൾ ഏറ്റുവാങ്ങിയെന്നും പരാതിക്കാരന്‍ പറയുന്നു.
Most Read: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഒറ്റത്തവണ ധനസഹായം അനുവദിച്ചു