ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

By Staff Reporter, Malabar News
MALABARNEWS-DELHI
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ആശങ്കാജനകമായ നിലയില്‍ വായുമലിനീകരണം വര്‍ധിക്കുന്ന തലസ്‌ഥാന നഗരിയില്‍ കൂടുതല്‍ കാര്യക്ഷമായി ഇടപെടുന്നതിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതി കൂടി ഒപ്പ് വെച്ചതോടെ കമ്മിറ്റി ഉടന്‍ നിലവില്‍ വരും.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കമ്മിറ്റിയായ ഇപിസിഎക്ക് (എന്‍വയോണ്‍മെന്റ് പൊലൂഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അതോറിറ്റി) പകരമായിട്ടാവും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍.

ഡെല്‍ഹിയിലെ വായു മലിനീകരണത്തെ ക്കുറിച്ച് കൂടുതല്‍ പഠിക്കാനും നടപടി സ്വീകരിക്കാനും വേണ്ടിയാണ് പതിനേഴ് അംഗ കമ്മിറ്റിക്ക് രൂപം നല്‍കുന്നതെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇതിന്റെ തലവനെ കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിക്കും.

ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, യുപി, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. സെക്രട്ടറി, ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാവും കമ്മിറ്റിയുടെ തലവന്‍. പരിസ്‌ഥിതി മന്ത്രാലയം, വനം കാലാവസ്‌ഥ വ്യതിയാനം, എന്നിവയുടെ സെക്രട്ടറിമാര്‍, 5 സെക്രട്ടറി തല ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ കമ്മിറ്റിയിലെ എക്‌സ്- ഒഫിഷ്യോ അംഗങ്ങളാവും.

ഇതിന് കീഴില്‍ മൂന്ന് സബ് കമ്മിറ്റികളാണ് ഉണ്ടാവുക. നിരീക്ഷണത്തിനും കണ്ടെത്തുന്നതിനുമുള്ള കമ്മിറ്റി, സുരക്ഷക്കും പരിശോധനക്കും, ഗവേഷണത്തിനും വികസനത്തിനുമുള്ള കമ്മിറ്റികള്‍ എന്നിവയാണ് ഇത്.

കമ്മീഷന് വിഷയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സ്വതന്ത്ര്യ അധികാരം ഉണ്ടാവും. ക്രിമിനല്‍ ആക്‌ട് പ്രകാരം കുറ്റക്കാര്‍ക്ക് 5 വര്‍ഷം വരെ തടവും 1 കോടി വരെ പിഴയും വിധിക്കാന്‍ സാധിക്കും.

ഡെല്‍ഹിയിലെ വായു മലിനീകരണം തടയാന്‍ നിയമ നിര്‍മ്മാണം നടത്തുന്നത് കേന്ദ്ര പരിഗണയില്‍ ആണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു.

Read Also: മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE