മലിനീകരണ പരാതികൾ ഇനി ‘ഗ്രീൻ ഡെൽഹി’യിലൂടെ; മൊബൈൽ ആപ്പുമായി സർക്കാർ

By Trainee Reporter, Malabar News
malabarnews-airpollution
Representational Image
Ajwa Travels

ന്യൂഡെൽഹി: മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി ‘ഗ്രീൻ ഡെൽഹി’ മൊബൈൽ അപ്ളിക്കേഷൻ പുറത്തിറക്കി ഡെൽഹി സർക്കാർ. സംസ്‌ഥാനത്തെ മലിനീകരണം കുറക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ മലിനീകരണം കുറക്കാൻ കഴിയില്ലായെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പുതിയ ആപ്പ് പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലിനീകരണത്തിന് കാരണമാകുന്ന ചിത്രങ്ങളോ വീഡിയോ പകർത്തിയ ശേഷം ആപ്പിലൂടെ അപ്‌ലോഡ് ചെയ്യാം. പിന്നീട് ഈ ആപ്പിലൂടെ മലിനീകരണം നടന്ന സ്‌ഥലം കണ്ടെത്തുകയും പരാതി സ്വമേധയാ ആ സ്‌ഥലത്തെ അധികാരികൾക്ക് പോകുകയും ചെയ്യും. പരാതി സമയബന്ധിതമായി തീർപ്പാക്കും. പരാതി പരിഗണിച്ച ശേഷം ബന്ധപ്പെട്ട അധികാരികൾ ചിത്രം പോസ്‌റ്റ് ചെയ്യുകയും വേണം. ഗൂഗിൾ പ്ളേസ്‌റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നും കെജ്‌രിവാൾ വ്യക്‌തമാക്കി.

പരാതികളുടെ നിലവിലെ സ്‌ഥിതി മനസിലാക്കുന്നതിനായി ഡെൽഹി സെക്രട്ടറിയേറ്റിൽ ‘ഗ്രീൻ വാർ റൂം’ ക്രമീകരിച്ചിട്ടുണ്ട്. 70ഓളം ഗ്രീൻ മാർഷലുകൾ വാർ റൂം പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും കെജ്‌രിവാൾ അറിയിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കനത്ത വായു മലിനീകരണത്തിലൂടെയാണ് ഡെൽഹി ഇപ്പോൾ കടന്നുപോകുന്നത്. മലിനീകരണം രൂക്ഷമായതോടെ കെജ്‌രിവാൾ സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നിരുന്നു.

Read also: ലക്ഷ്യം സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി; മായാവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE