ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെൻജ്‌രിവാളിന് ഇന്ന് നിർണായക ദിനം. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും.
മദ്യനയ അഴിമതിക്കേസിൽ സിബിഐ എടുത്ത കേസിലാണ് കെജ്‌രിവാൾ ജാമ്യം തേടി ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് വിധി. അതേസമയം, ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് പത്ത് പേരെ ലഫ്. ഗവർണർക്ക് നോമിനേറ്റ് ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തവിട്ടിരുന്നു.
ഡെൽഹി സർക്കാരിന് തിരിച്ചടിയാകുന്ന വിധിയാണ് സുപ്രീം കോടതിയുടേത്. നോമിനേറ്റ് ചെയ്യാൻ ലഫ്.ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്‌തമാക്കി. ഇതിന് സംസ്‌ഥാന സർക്കാരിന്റെ ശുപാർശ ആവശ്യമില്ലെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
Most Read| കുളത്തിലിറങ്ങിയ നാലുപേർക്ക് പനി; ഒരാൾക്ക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു