24 മണിക്കൂറിനിടെ 8,000 കടന്ന് കോവിഡ് രോഗികൾ; ഡെൽഹിയിൽ സ്‌ഥിതി ആശങ്കാജനകം

By Desk Reporter, Malabar News
Delhi-Covid_2020-Nov-12
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 8,593 പേർക്കാണ് രോ​ഗം സ്‌ഥിരീകരിച്ചത്‌. ഇതാദ്യമായാണ് ഡെൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

രാജ്യ തലസ്‌ഥാനത്ത് കോവിഡ് സൂപ്പർ സ്‌പ്രെഡിലേക്ക് നീങ്ങുന്നുവെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്‌ടർ രൺദീപ് ഗുലേറിയ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ കണക്കുകൾ. ഇതുവരെ 4,59,975 പേർക്കാണ് ഡെൽഹിയിൽ കോവിഡ് ബാധിച്ചത്, നിലവിൽ 42,629 പേരാണ് ചികിൽസയിലുള്ളത്.

അതേസമയം, രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം 80.5 ലക്ഷം കവിഞ്ഞു. രോഗമുക്‌തി നിരക്ക് 93 ശതമാനമായി. ആകെ രോഗ ബാധിതർ 87 ലക്ഷത്തിനടുത്താണെങ്കിലും നിലവിൽ ചികിൽയിലുള്ളത് അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണ്‌.

Kerala News:  തദ്ദേശ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE