ഇ-സഞ്‍ജീവനി ഊർജിതമാക്കി ആരോഗ്യവകുപ്പ്

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്‍ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് പറഞ്ഞു. ഇ-സഞ്‍ജീവനിയില്‍ ചികിൽസ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്‌ഥലത്ത്‌ ഇരുന്ന് ചികിൽസ തേടാമെന്നതാണ് ഇ-സഞ്‍ജീവനി സംവിധാനം ഉറപ്പുവരുത്തുന്നത്.

നിർദ്ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്‌ടറെ കണ്ട് രോഗ വിവരങ്ങള്‍ അറിയിക്കാം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ-സഞ്‍ജീവനി പ്‌ളാറ്റ്‌ഫോമിലൂടെ ഡോക്‌ടർമാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണ്. സ്‌മാർട് ‌ഫോണ്‍ കംപ്യൂട്ടർ , ലാപ്‌ടോപ് എന്നിവയിലേതെങ്കിലും ഒന്നും ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിനുവേണ്ടത്.

ഇ-സഞ്‍ജീവനിയുടെ വെബ്‌സൈറ്റിലും ഇ-സഞ്‍ജീവനി ഒപിഡി എന്ന ആപ് വഴിയും സേവനം ലഭ്യമാകും. വെബ്‌സൈറ്റിനായി ഇവിടെ ക്ളിക്ക്‌ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 1056/0471 2552056 എന്നീ ട്രോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Also Read: കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE