നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് മാന്യമായ രീതിയിൽ; നിർദ്ദേശവുമായി ഡിജിപി

By Team Member, Malabar News
Anil Kanth
ഡിജിപി അനിൽ കാന്ത്
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകി ഡിജിപി അനിൽ കാന്ത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെയാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.

നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിൽ ആയിരിക്കണമെന്നും, സബ് ഡിവിഷണൽ പോലീസ് ഓഫിസർമാർ ഇക്കാര്യത്തിൽ പ്രത്യേക നിരീക്ഷണം നടത്തണമെന്നും ഡിജിപി വ്യക്‌തമാക്കി. കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായി റിപ്പോര്‍ട്ടുകൾ വ്യാപകമാകുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

കോവിഡ്, ട്രാഫിക് ഡ്യൂട്ടികൾ നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്‌ഥർ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ പോലീസുകാർ അതിരു വിട്ട് പെരുമാറരുതെന്നും, മാന്യമായ രീതിയിൽ തന്നെ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും കേരളത്തിൽ; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE