ധനുഷ്-മാരി കൂട്ടുകെട്ടില്‍ ‘കര്‍ണ്ണന്‍’; ചിത്രീകരണം പൂര്‍ത്തിയായി

By Team Member, Malabar News
Malabarnews_karnnan
Representational image
Ajwa Travels

‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കര്‍ണ്ണന്‍’. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളിയായ രജീഷ വിജയനാണ് നായികയായി എത്തുന്നത്. ഇപ്പോള്‍ കര്‍ണ്ണന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്തയുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുകയാണ് ധനുഷ്. സംവിധായകന്‍ മാരി സെൽവരാജിനൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ധനുഷ് വ്യക്‌തമാക്കിയത്.

കര്‍ണ്ണന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ട്വിറ്ററിലൂടെ പങ്ക് വച്ച ധനുഷ്, തനിക്ക് ഈ കഥാപാത്രം നല്‍കിയ മാരി സെല്‍വരാജിന് നന്ദി അറിയിക്കുന്നുണ്ട്. ഒപ്പം തന്നെ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആളുകള്‍ക്കും, സഹതാരങ്ങള്‍ക്കും നന്ദി പറയുന്ന ധനുഷ് സംഗീത സംവിധായകനായ സന്തോഷ് നാരായണനെപ്പറ്റിയും ട്വിറ്റില്‍ എടുത്തു പറയുന്നുണ്ട്.

കര്‍ണ്ണന്‍ എന്ന പേരില്‍ തന്നെയാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് കലൈപ്പുലി എസ് തണുവാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത പരിയേറും പെരുമാള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്. ഒപ്പം തന്നെ നിരവധി പുരസ്‌കാരങ്ങളും, പ്രശംസകളും ഏറ്റുവാങ്ങിയ ചിത്രം ജാതിയുടെയും, വര്‍ണ്ണത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത്.

Read also : ജല്ലിക്കട്ടിലെ പശ്‌ചാത്തല സംഗീതത്തെ പ്രശംസിച്ച് സംവിധായകൻ ശങ്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE