‘ദുനിയാവിന്റെ ഒരറ്റത്ത്’ വരുന്നു

By Team Member, Malabar News
Malabarnews_dhuniyavintw orattath
Representational image
Ajwa Travels

‘കപ്പേള’യ്ക്കു ശേഷം ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘ദുനിയാവിന്റെ ഒരറ്റത്ത് ‘ ഒരുങ്ങുന്നു. ‘ഒരു മെക്‌സിക്കന്‍ അപാരത’, ‘ദ ഗാബ്ലര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

സഫീര്‍ റുമാനി, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാന പുരസ്‌കാര ജേതാവ് മനേഷ് മാധവനാണ് ഛായാഗ്രഹണം. ജോജു ജോര്‍ജ് ചിത്രമായ ‘ജോസഫി’ന്റെ ഛായാഗ്രഹണവും മനേഷ് മാധവനായിരുന്നു.

‘ലൂക്ക’ എന്ന ചിത്രത്തിനുശേഷം സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണച്ചുമതല വഹിക്കുന്നത്. കാറ്റലിസ്റ്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചിത്രത്തിന്റെ നിര്‍മാണപങ്കാളികളാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE