ലീവ് കിട്ടിയില്ല; കൈക്കുഞ്ഞുമായി ജോലിക്കെത്തി വനിതാ കോൺസ്‌റ്റബിൾ

By News Desk, Malabar News
Assam Constable Brings Baby To Work After Maternity Leave Extension Gets Denied
Ajwa Travels

അസം പോലീസ് കോൺസ്‌റ്റബിളായ സചിത റാണി റോയ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. സചിത മാത്രമല്ല ഒപ്പമൊരു കൊച്ചുതാരവുമുണ്ട്. സച്ചിതയുടെ ഏഴ് മാസം മാത്രം പ്രായമുള്ള മകളാണത്. യൂണിഫോം ധരിച്ച് കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന സചിതയെ ആദ്യം ആളുകൾ ശ്രദ്ധിച്ചിരുന്നു, പിന്നീട് ഇത് പതിവായപ്പോൾ അതൊരു കൗതുകമായി.

പ്രസവാവധി നീട്ടാനുള്ള അപേക്ഷ നൽകിയിരുന്നെങ്കിലും അത് നീട്ടിക്കിട്ടിയില്ല. വീട്ടിൽ കുഞ്ഞിനെ നോക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി രാജിവെച്ച് കുഞ്ഞിനെ നോക്കാനുള്ള സാമ്പത്തികഭദ്രതയും സചിതക്ക് ഉണ്ടായിരുന്നില്ല. ഇതോടെ കുഞ്ഞിനെ ഒരു ബേബി കാരിയാറിലാക്കി തന്റെ നെഞ്ചോട് ചേർത്ത് വെച്ച് സചിത ജോലിക്ക് എത്താൻ തുടങ്ങി.

രാവിലെ 10:30ന് ജോലിസ്‌ഥലത്തെത്തും. വൈകിട്ട് ജോലി മുഴുവൻ തീർത്തിട്ടേ ഓഫീസിൽ നിന്ന് ഇറങ്ങാറുള്ളൂ. തന്റെ കുഞ്ഞിനെ നോക്കാൻ വീട്ടിൽ ആരുമില്ലെന്ന് 27കാരിയായ യുവതി എൻഡിടിവിയോട് വെളിപ്പെടുത്തി. പലപ്പോഴും കുഞ്ഞിനേയും കൊണ്ട് ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നും പക്ഷേ തനിക്ക് മറ്റ് മാർഗങ്ങളില്ലെന്നും സചിത പറയുന്നു.

സചിതയുടെ ഭർത്താവ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാനാണ്. അസമിന് പുറത്താണ് അദ്ദേഹമുള്ളത്. സചിതയും കുഞ്ഞും സിൽച്ചാറിലെ മാലുഗ്രാം പ്രദേശത്തെ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ജോലിസ്‌ഥലത്ത് തന്റെ കുഞ്ഞിനെ നോക്കാൻ സഹപ്രവർത്തകരും മുന്നോട്ട് വരാറുണ്ടെന്ന് സചിത പറയുന്നു. അവരുടെ നല്ല മനസിന് അങ്ങേയറ്റം നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

കുഞ്ഞിന് ദിവസം മുഴുവൻ ഓഫിസിൽ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, അത് കാരണം ചില ദിവസങ്ങൾ താൻ കുറച്ച് നേരത്തെ ഇറങ്ങുമെന്നും സചിത പറഞ്ഞു. തന്റെ ലീവ് ചോദിച്ചുള്ള അഭ്യർഥന നിരസിച്ചെങ്കിലും, തന്നോടൊപ്പം കുഞ്ഞിനെ ജോലിക്ക് കൊണ്ടുവരുന്ന കാര്യത്തിൽ പോലീസ് വകുപ്പ് വളരെ സഹിഷ്‌ണുത കാണിക്കുന്നുണ്ടെന്നും സചിത കൂട്ടിച്ചേർത്തു. അവധിക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് വരെ കുഞ്ഞുമായി ജോലിക്കെത്താനാണ് സചിതയുടെ തീരുമാനം.

Most Read: ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE