മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാൾ അറസ്‌റ്റിൽ

By Syndicated , Malabar News
diego-maradona-stolen-watch
Ajwa Travels

ദിസ്‌പുർ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ കണ്ടെത്തി. ദുബായിൽ വച്ച് മോഷ്‌ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ദുബായിൽ മറഡോണയുടെ വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന സ്‌ഥലത്തെ സുരക്ഷാ ഉദ്യോഗസ്‌ഥനായിരുന്ന ഒരാളെ അറസ്‌റ്റ് ചെയ്‌തു.

ലിമിറ്റഡ് എഡിഷൻ ഹുബോൾട്ട് വാച്ചാണ് മോഷണം പോയത്. കമ്പനിയിൽ കുറച്ച് ദിവസം ജോലി ചെയ്‌ത ഇയാൾ പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ഓഗസ്‌റ്റിൽ അസമിലേക്ക് വന്നിരുന്നു. വിവരം ദുബായ് പോലീസ് അറിയിച്ചതിനെ തുടർന്ന് അസം പോലീസ് അന്വേഷണം നടത്തുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

Read also: തന്നെ നിയമിച്ചത് കേരളാ ഗവര്‍ണർ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE