കേരളത്തിനും ഡബിൾ സെഞ്ച്വറി; ഡീസൽ വിലയും 100 കടന്നു

By Team Member, Malabar News
Diesel Price Also Hit 100 In Kerala
Ajwa Travels

തിരുവനന്തപുരം: പെട്രോളിന് പിന്നാലെ കേരളത്തിൽ ഡീസൽ വിലയും 100 തൊട്ടു. ഇന്ധനവിലയിൽ ഇന്ന് ഉണ്ടായ വർധനയിലാണ് ഡീസൽ വില കേരളത്തിൽ 100 കടന്നത്. സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവിലയിൽ വർധന തുടരുകയാണ്. ഡീസലിന് 38 പൈസയും, പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിച്ചത്.

ഇതോടെ തിരുവനന്തപുരത്തെ പാറശാലയിൽ ഡീസൽ വില 100.11 ആയി. കൂടാതെ ഇടുക്കിയിൽ 100.05 ആയും ഉയർന്നു. ഇതോടെ രാജ്യത്ത് നിലവിൽ ഡീസൽ വില 100 കടക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം കേരളം ഉൾപ്പടെ 12 ആയി. അതേസമയം പെട്രോൾ വിലയിലും ഉയർച്ച തുടരുകയാണ്. 4 മാസം മുൻപാണ് സംസ്‌ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നത്. ഇന്ന് പാറശാലയിൽ 106.67 രൂപയും പൂപ്പാറയിൽ 106.57 രൂപയുമാണ് പെട്രോൾ വില.

ഒരു ബ്രേക്കുമില്ലാതെ കുതിക്കുന്ന ഇന്ധനവിലയിൽ പൊതു ജനങ്ങൾ നട്ടം തിരിയുകയാണ്. കോവിഡ് തീർത്ത കടുത്ത പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന ഇന്ധനവില വർധന ഉയർത്തുന്ന വെല്ലുവിളികൾ സാധാരണക്കാരന് അത്ര ചെറുതല്ല. രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്‌ഥാനിലെ ശ്രീഗംഗാനഗറിലാണ്. ഇവിടെ പെട്രോളിന് 116.09 രൂപയും ഡീസലിന് 106.77 രൂപയുമാണ് ഇന്നത്തെ വില.

Read also: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE