വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഡിജിറ്റല്‍ മാദ്ധ്യമങ്ങളില്‍; അവ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരം; പ്രകാശ് ജാവ്‌ദേക്കര്‍

By News Desk, Malabar News
MalabarNews_Praksh Javdekar
പ്രകാശ് ജാവ്ദേക്കര്‍
Ajwa Travels

ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ ശക്തി ഇപ്പോള്‍ ഡിജിറ്റല്‍ പതിപ്പുകളിലെ ഉള്ളടക്കങ്ങള്‍ക്കുണ്ടെന്നും അവിടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെടുന്നെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. വ്യാജവാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.എം.എ.ഐയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാജ വാര്‍ത്തകള്‍ക്ക് സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. സോഷ്യല്‍ മീഡിയ വഴി കൃത്രിമമായി നിര്‍മിക്കപ്പെടുന്ന പൊതുബോധം പൊതുജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. വ്യാജ വാര്‍ത്താ ഭീഷണി ലോകരാജ്യങ്ങള്‍ നേരിടുന്നുണ്ട്. ഇത് തടയാന്‍ പല രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു.

വ്യാജ വാര്‍ത്താ ഭീഷണിയുടെ പ്രതിഫലനം രാഷ്ട്രീയ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. സ്വയം നിയന്ത്രിക്കാനായില്ലെങ്കില്‍ ആഘാതം എല്ലാവരിലേക്കും എത്തും. വ്യാജ വാര്‍ത്തകള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍ മാദ്ധ്യമങ്ങളില്‍ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരക്കുമ്പോള്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും, ആളുകള്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്നത് അതേപടി വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങളും ചാനലുകളും ഒക്കെ പരിശോധിച്ച് വ്യക്തത വരുത്തുവാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിക്ക് കഴിയും, അത് നേരത്തെ മുതല്‍ ചെയ്തു പോരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ട്വീറ്റുകളും മറ്റും അപ്പപ്പോള്‍ പരിശോധിച്ചില്ലെങ്കില്‍ സെക്കന്റുകള്‍ കൊണ്ട് അപകടമുണ്ടാകുമെന്ന അവസ്ഥയാണ്. വ്യാജ വാര്‍ത്തകള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതിനാലാണ് 2019 ഒക്ടോബറില്‍ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് തുടങ്ങിയത്. പ്രത്യേക ഫാക്ട് ചെക്ക് ടീമിനെ രൂപീകരിച്ച് ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലെ വ്യാജ വാര്‍ത്തകള്‍ തടയുവാന്‍ ശ്രമിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പിഐബി ഫാക്ട് ചെക്ക് യൂണിറ്റുകളുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE