വയനാട്: ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി. വയനാട്ടിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന് മുന്നോടിയായി സർവേ ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനമാണ് ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ പേര്യ, നല്ലൂർനാട്, മാനന്തവാടി, വാളാട്, തൃശ്ശിലേരി, കാഞ്ഞിരങ്ങാട്, തോമാട്ടുചാൽ, അമ്പലവയൽ എന്നീ വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്.
ഇതിൽ മാനന്തവാടി, വാളാട്, അമ്പലവയൽ വില്ലേജുകളിൽ ഡ്രോൺ സർവേയും ആദ്യഘട്ടത്തിൽ ഉണ്ടാകും. സർവേ പരിശീലനം ജില്ലാ കളക്‌ടർ എ ഗീത ഓൺലൈനായി ഉൽഘാടനം ചെയ്‌തു. ഡ്രോൺ സർവേയുടെ ജില്ലാതല ഉൽഘാടനം 17ന് ഒആർ കേളു എംഎൽഎ നിർവഹിക്കും. 24, 25 തീയതികളിൽ മാനന്തവാടിയിലും ഫെബ്രുവരി 9, 10, 18, 19 തീയതികളിൽ വാളാടും അമ്പലവയലിലുമായി സർവേ നടക്കും.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ