ഓണസദ്യയിൽ രുചിപകരാൻ കുടുംബശ്രീയും; ജില്ലാതല ഓണച്ചന്തകൾ ഈ മാസം 11 മുതൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: പൊന്നോണത്തെ വരവേൽക്കാൻ ജില്ലയിലെ കുടുംബശ്രീകളും ഒരുങ്ങിക്കഴിഞ്ഞു. സർക്കാർ ഓണച്ചന്തകൾക്ക് പുറമേ കുടുംബശ്രീയുടെ ചന്തകളും ഇത്തവണത്തെ ഓണസദ്യയിൽ രുചിപകരും. പഞ്ചായത്തുതല ചന്തകൾ കൂടാതെ ജില്ലാതലത്തിലും വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. 44 സിഡിഎസുകളിലായാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുക.

ജില്ലാതല ഓണച്ചന്ത ചെറുവത്തൂരിലാണ് സംഘടിപ്പിക്കുക. പഞ്ചായത്ത് സ്‌റ്റേഡിയത്തിനോട് ചേർന്ന് കുടുംബശ്രീ ബസാറിൽ പ്രത്യേകം ഉണ്ടാക്കുന്ന ചന്തകളിലാണ് വിപണനം നടക്കുക. ജില്ലയിലെ കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപന്നവും സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറികളും മറ്റ് ഉൽപന്നങ്ങളും വിപണന നടത്തും. ഈ മാസം 11 മുതൽ 20 വരെയാണ് ജില്ലാതല ഓണച്ചന്തകൾ നടക്കുക.

ഇത്തവണ വൈവിധ്യങ്ങളായ വിപണന രീതികളാണ് കുടുംബശ്രീ സ്വീകരിച്ചിരിക്കുന്നത്. സംരംഭകരുടെ ഉൽപന്നങ്ങളുടെ ലൈവ് കിച്ചൺ, പായസം ഫെസ്‌റ്റ് എന്നിവയും സംഘടിപ്പിക്കും. കൂടാതെ ഓണക്കിറ്റുകളും വിപണിയിൽ ലഭ്യമാക്കും. എല്ലാ ഉൽപന്നങ്ങളും ഹോൾസെയിൽ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപന നടത്തുക. 300 രൂപാ നിരക്കിലാണ് ഓണകിറ്റ് വിൽക്കുക. 1,500 കിറ്റുകളാണ് കുടുംബശ്രീ ഇത്തവണ ഒരുക്കിയത്.

ഇത്തവണത്തെ സർക്കാരിന്റെ ഓണകിറ്റിലെ തുണി സഞ്ചിയും ശർക്കര വരട്ടിയും ജില്ലയിലെ കുടുംബശ്രീ ആണ് നൽകിയത്. സഫലം യൂണിറ്റിന്റെ കശുവണ്ടിയും നൽകിയിട്ടുണ്ട്. ഇതോടെ 80 ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ്‌ ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത്. അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ചന്തയിൽ പ്രവേശിക്കുന്നവരെ തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കും.

Read Also: പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം; മതിൽമൂല കോളനിയിലെ പുനരധിവാസം എങ്ങുമെത്തിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE