കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കൽ; അമിത് ഷാ

By Syndicated , Malabar News
malabarnews-amit-shah
Amit Shah
Ajwa Travels

അസം: കേരളത്തിൽ മുസ്​ലിം ലീഗുമായും അസമിൽ എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയ കോൺഗ്രസ്​ ബിജെപിയുടെ മേൽ വർഗീയത ആരോപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസ്​-എഐയുഡിഎഫ്​ സഖ്യം അസമിൽ അധികാരത്തിൽ വന്നാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാർക്ക്​ വാതിലുകൾ തുറന്നു കൊടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തെ കോൺഗ്രസ് ഭരണം കാരണം ആയിരക്കണക്കിന് യുവാക്കൾക്ക് ജീവൻ നഷ്‌ടമായെന്നും അമിത് ഷാ പറഞ്ഞു. മാർച്ച്​-ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്‌താവന. ബ്രിട്ടീഷുകാരു​ടെ ഭിന്നിപ്പിച്ച്​ ഭരിക്കുക എന്ന നയമാണ്​ കോൺഗ്രസ്​ നടപ്പാക്കുന്നതെന്നും ജനങ്ങൾക്കിടയിൽ അവർ ഭിന്നത സൃഷ്​ടിച്ചുവെന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു.

Read also: ട്രാക്‌ടർ റാലി നടത്താം, പരേഡ് അവസാനിച്ച ശേഷം മാത്രം; കർഷകരോട് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE