ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ നേതൃത്വത്തിൽ വനിതകളാണ് മാർച്ച് നടത്തിയത്. തുടർന്ന് കനിമൊഴി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനു നീതി ലഭിക്കണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐയെ ഏൽപ്പിച്ച ഹത്രസ് കേസ് അന്വേഷണം സുപ്രീം കോടതി ജഡ്‌ജിന്റെ മേൽനോട്ടത്തിൽ വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഹത്രസിലെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുണ്ടായ പോലീസിന്റെ കയ്യേറ്റത്തിൽ യുപി സർക്കാർ മാപ്പു പറയണമെന്നും ഡിഎംകെ ആവശ്യം ഉന്നയിച്ചു.
Also Read: 2 ജി സ്‌പെക്‌ട്രം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി