കൊല്ലം: കൊല്ലത്ത് യുവ ഡോക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്‌ണനെ(35)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിലായിരുന്നു.
സെപ്റ്റംബര്‍ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ 7 വയസുള്ള പെണ്‍കുട്ടി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read also: ഹത്രസ് പീഡനക്കേസ്; ദളിത് എംപിമാര്‍ സര്‍ക്കാരിനെതിരെ, സ്ഥിതി രൂക്ഷം