നിയമവിരുദ്ധമായി കോവിഡ് രോ​ഗികളെ ആശുപത്രിയിൽ താമസിപ്പിച്ച് ചികിൽസിച്ചു; ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു

By News Desk, Malabar News
covid in kasargod
Representational image
Ajwa Travels

മുംബൈ: കോവിഡ് രോ​ഗികളെ നിയമ വിരുദ്ധമായി ചികിൽസിച്ചതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ ഡോക്‌ടർ അറസ്‌റ്റിൽ. മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ മൂർത്തിസാപൂരിലെ ആശുപത്രിയിലാണ് സംഭവം. ഡോക്‌ടർ പുരുഷോത്തം ചവാക എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

രണ്ട് കോവിഡ് ​രോ​ഗികളെയാണ് ഇയാൾ തന്റെ സാന്ത്കൃപ ക്ളിനിക്കിൽ താമസിപ്പിച്ച് ചികിൽസിച്ചു കൊണ്ടിരുന്നത്. ആരോ​ഗ്യവകുപ്പിലെ ഡോക്‌ടർമാരുടെ സംഘം ക്ളിനിക്കിൽ റെയ്‌ഡ്‌ നടത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. 68ഉം 45ഉം പ്രായമുള്ള രണ്ട് രോ​ഗികളാണ് ഇവിടെ ചികിൽസയിൽ ഉണ്ടായിരുന്നത്.

കൊറോണ വൈറസ് ബാധിച്ച രോ​ഗികളെ ചികിൽസിക്കാനോ ആശുപത്രിയിൽ താമസിപ്പിക്കാനോ സംസ്‌ഥാന ആരോ​ഗ്യവകുപ്പിൽ നിന്നുള്ള നിയമപരമായ അനുമതി ഇയാൾക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. രോ​ഗികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവർക്ക് നൽകിയ മരുന്നുകളെക്കുറിച്ചുളള വിവരങ്ങളും അടങ്ങിയ ഫയൽ അന്വേഷണ സംഘം പിടിച്ചെടുത്തു.

ഡോക്‌ടർ പുരുഷോത്തെ ചവാക്കിനെതിരെ ഐപിസി 188, 269. 270,336,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവിഡ് രോ​ഗികളെ ചികിൽസിക്കാൻ വേണ്ടി മാത്രം പ്രത്യേക ആശുപത്രികൾ എല്ലാ സംസ്‌ഥാനങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോ​ഗികളെ ഉടനടി നിയുക്‌ത ആശുപത്രികളിൽ എത്തിക്കണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

Read Also: ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE