അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

By News Desk, Malabar News
k Surendran against CPM
Ajwa Travels

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. പിണറായി വിജയന്റെ ഗുണ്ടായിസം നേരിടാൻ സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എതിർക്കാൻ നിയമപരമായ മാർഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജൻസികളുടെ ഓഫീസിലേക്ക് മാർച്ച് നടത്തിക്കുകയല്ല ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. അഴിമതി കേസിൽ അന്വേഷണ ഏജൻസികളെ നേരിടാൻ സർക്കാർ സംവിധാനങ്ങളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേസിൽ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങൾ. ജനാധിപത്യ വിരുദ്ധ നിലപാടിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കാരെ ഇറക്കി ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ തിരിച്ച് ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഡോളർ കേസ് പുതിയ കേസല്ല. സ്വർണകടത്ത് കേസിന്‍റെ തുടർച്ചയാണ് ഇത്. നിയമ വിധേയമായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഉയർന്ന് വന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇതിന് മറുപടി പറയണമെന്നും അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

National News: പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE