ഇരട്ട നരബലി; പ്രതികൾ സ്‌ത്രീകളുടെ മാംസം പാകം ചെയ്‌തു ഭക്ഷിച്ചു

ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് പ്രതി മുഹമ്മദ് ഷാഫി. ന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് ഞെട്ടിക്കുന്ന ഈ ക്രൂരത കൂടി വെളിപ്പെടുത്തിയത്.

By Central Desk, Malabar News
Bagawal Singh and Laila
പ്രതികളായ ഭഗവൽ സിംഗ് & ലൈല (ദമ്പതികൾ)
Ajwa Travels

കൊച്ചി: നരബലിക്കു ശേഷം പ്രതികൾ മൂന്നു പേരും ചേർന്ന് സ്‌ത്രീകളുടെ ശരീരം വെട്ടിമുറിച്ച് പാകം ചെയ്‌തു കഴിച്ചു. ഇരട്ടനരബലിക്ക് ശേഷം നരഭോജനം നടത്തിയാൽ കൂടുതൽ ഉത്തമമെന്ന മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ ക്രൂരതകൂടി ചെയ്‌തത്‌. പാചകം ചെയ്‌ത രീതികളും ലൈല പോലീസിനോട് വിശദീകരിച്ചു.

ലെെലയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപ്പെടുത്താൻ കൊണ്ടുവന്ന റോസലിന്റെയും പത്‌മയുടെയും ആഭരണങ്ങൾ ക്രൂരതക്ക് ശേഷം ഷാഫി കെെക്കലാക്കിയെന്നും ലെെല മൊഴി നൽകിയിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ ഈ ആഭരണങ്ങൾ പണയം വച്ചുവെന്ന് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നു.

നരബലി കേസിലെ മുഖ്യപ്രതി ഷാഫി ലൈം​ഗിക വൈകൃതത്തിന് അടമയാണെന്ന് പൊലീസ് വ്യക്‌തമാക്കി. എറണാകുളം ജില്ലയിൽ നിന്നുതന്നെ ഷാഫിയെ ഒരുതവണ നാട്ടുകാർ കയ്യും കാലുംകെട്ടി പോലീസിൽ ഏൽപിച്ചിരുന്നു.

അന്ന് ഒരുവയോധികയെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയ കേസിലാണ് ഈ സംഭവം ഉണ്ടായത്. ഈ കേസിൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് വ്യക്‌തമല്ല. ലെെംഗിക വൈകൃതം ഇയാൾ പലരിലും പരീക്ഷിച്ചിട്ടുണ്ട് എന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തു കൊണ്ടുവരാൻ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.

Related: ഇരട്ടനരബലി കേസിലെ പ്രസക്‌തമായ വാർത്തകൾ ഈ ലിങ്കിൽ വായിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE