പരിസ്ഥിതി കരട് വിജ്ഞാപനം; ഫാസിസവും ജനാധിപത്യ വിരുദ്ധവുമെന്ന് ജയറാം രമേഷ്

By Desk Reporter, Malabar News
EIA 2020 draft_2020 Aug 14
Representational Image

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തെ (Environmental Impact Assessment Draft Notification) ശക്തമായി വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേഷ്. ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് സ്വഭാവവുമാണ് ഈ വിജ്ഞാപനം മുന്നോട്ടു വെക്കുന്നത്. ഇത് അധികാര വികേന്ദ്രീകരണത്തെയും സഹകരണ ഫെഡറലിസത്തെയും തുരങ്കം വയ്ക്കുന്ന നടപടിയാണെന്നും ജയറാം രമേഷ് വ്യക്തമാക്കി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘ ഇ ഐ എ കരട് വിജ്ഞാപനം 2020’ എന്ന വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം പ്രകൃതിയോടുള്ള ചൂഷണത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘ ഇ ഐ എ കരട് വിജ്ഞാപനം 2020’ എന്ന വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണം പ്രകൃതിയോടുള്ള ചൂഷണത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഐഎ വിജ്ഞാപനതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടക്കുന്നത്. കേന്ദ്ര സർക്കാർ നിലപാടിനെ ജനങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിശിതമായി വിമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറിൽ ജയറാം രമേഷ് ഇ ഐ എ യ്ക്ക് എതിരെ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചത്. ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവവും മുന്നോട്ട് വയ്ക്കുന്ന ഈ കരടിനെ ശക്തമായി എതിർക്കേണ്ടത് അനിവാര്യമാണെന്നും, കേരളത്തിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ ഐ എ 2020 വിജ്ഞാപനത്തിലൂടെ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതികൾ രൂപീകരിക്കാനുള്ള സംസ്ഥാന തലങ്ങളിലെ അധികാരം കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണ്. ഇത് വലിയ പ്രതിസന്ധിയിലേക്കായിരിക്കും നാടിനെ നയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ, വി ഡി സതീശൻ എംഎൽഎ, ആർജിഐഡിഎസ് ഡയറക്ടർ ബി എസ് ഷിജു എന്നിവരും പരിസ്ഥിതി പ്രവർത്തകരും വെബിനാറിൽ പങ്കെടുത്തു.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE