കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത്

By Trainee Reporter, Malabar News
Malabar News_kerala_flood_
Representational image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് സംസ്‌കാരിക, പരിസ്‌ഥിതി പ്രവര്‍ത്തകരുടെ നിവേദനം. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കേരളത്തിന്റെ മണ്ണും വായുവും ജനജീവിതവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

പ്രളയം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, തീരങ്ങള്‍ കടലെടുക്കല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ആള്‍നാശവും പരിസ്ഥിതി നാശവും സൃഷ്‌ടിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം, മൂന്നാറിലെ ഗ്യാപ് റോഡുകള്‍,ആലപ്പാട് കരിമണല്‍ ഖനനം തുടങ്ങിയ പരിസ്‌ഥിതിക്കെതിരായ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണം. 5600ഓളം വരുന്ന അനധികൃത ക്വാറികള്‍ അടച്ചു പൂട്ടണം.

തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് നികത്തുന്നത്, ജല ജൈവ വൈവിധ്യത്തെ താറുമാറാക്കും. ജലാശയങ്ങളിലെ മലിനീകരണം, കണ്ടല്‍ക്കാടുകളുടെ നശീകരണം , പ്രകൃതി വിഭവങ്ങളുടെ ചൂഷണം തുടങ്ങിയവ അവസാനിപ്പിക്കണം. നിലവിലെ പ്രകൃതി സംരക്ഷണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന രീതിയിലുള്ള കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തെ കേരളം ശക്‌തമായി എതിര്‍ക്കണമെന്നും കത്തില്‍ പറയുന്നു. സുഗതകുമാരി, പ്രഫ. എം.കെ. പ്രസാദ്, സി.ആര്‍. നീലകണ്ഠന്‍, കെ. അജിത, എം.എന്‍. ജയചന്ദ്രന്‍, ഒ.വി. ഉഷ, രഹന ഹബീബ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

Read also: പ്രധാനമന്ത്രി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE