ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം ; രണ്ട് പേർ പിടിയിൽ

By Desk Reporter, Malabar News
attacked-dri-officials_2020 Sep 06
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപം പരിശോധന നടത്തുകയായിരുന്ന ഡിആർഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു. നജീബ്, ആൽബർട്ട് എന്നീ ഉദ്യോഗസ്ഥർക്കാണ്  ആക്രമണത്തിൽ പരിക്കേറ്റത്.

കാറിലെത്തിയ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ നിർത്താതെ ബൈക്ക് തട്ടിത്തെറിപ്പിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു.

സംഘത്തിലെ രണ്ട് പേർ പിടിയിലായി, കാറിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും സ്വർണം കണ്ടെടുത്തു , എന്നാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനത്ത് വിമാനത്തവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഇപ്പോഴും സജീവമാണ്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനെ തുടർന്ന് എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE