വയനാട്: ജില്ലയിലെ മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പോൾ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് എൽഎസ്‌ഡി സ്‌റ്റാമ്പും കഞ്ചാവും കണ്ടെടുത്തു. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
അതേസമയം, താമരശ്ശേരിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. പരപ്പൻപൊയിൽ കതിരോട് പ്ളാക്കൽ ജയന്തിനെയാണ് റൂറൽ എസ്‌പിയുടെ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ താമരശ്ശേരി ചുങ്കം ചെക്ക്പോസ്‌റ്റിന് സമീപത്ത് വെച്ചാണ് പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പ്രത്യേക സ്‌ക്വാഡിലെ എസ്‌ഐമാരായ വികെ സുരേഷ്, രാജീവ് ബാബു, സിപിഒ ശോഭിത്ത്, താമരശ്ശേരി സ്‌റ്റേഷനിലെ എസ്‌ഐമാരായ സനൂജ്, മുരളീധരൻ, കോടഞ്ചേരി എസ്‌ഐ അഭിലാഷ്, എഎസ്ഐ ജയപ്രകാശ്, സിപിഒ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: ലോകായുക്‌ത; ഗവർണറോട് കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി