മയക്കുമരുന്ന് കേസ്: ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല

By Desk Reporter, Malabar News
Bineesh Kodiyeri in Karnataka High Court
Ajwa Travels

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായില്ല.

കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ തീരുമാനം. അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തിയിരുന്നത്. നേരത്തെ ഇതുസംബന്ധിച്ച് ഇരുവരും നൽകിയ മൊഴികളിൽ വൈരുധ്യം ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് എന്നാണ് സൂചന. ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ബെംഗളൂരു ഇഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:  ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE