കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്

By Team Member, Malabar News
Dubai News
Ajwa Travels

ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകൾ എന്നിവയിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.

ഹോട്ടലുകളിൽ പൂർണതോതിൽ ആളുകൾക്ക് പ്രവേശനം നൽകാമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാൽ അധികൃതർ നൽകിയ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സിനിമാ തിയറ്റർ, റിക്രിയേഷൻ കേന്ദ്രങ്ങൾ, പ്രദർശനം, മ്യൂസിയം എന്നിവയടക്കമുള്ള വിനോദ കേന്ദ്രങ്ങളിലും 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.

ബിസിനസ് പരിപാടികളിൽ ബിസിനസ് ഇവന്റ്സ് ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് 100 ശതമാനം ആളുകൾക്കും പ്രവേശിക്കാം. കൂടാതെ തുറസായ സ്‌ഥലങ്ങളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ 5,000 പേർക്കും, അടച്ച സ്‌ഥലങ്ങളിലെ പരിപാടികളിൽ 2,500 പേർക്കും പങ്കെടുക്കാം. എന്നാൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ആയിരിക്കണം.

Read also: വാക്‌സിൻ ചലഞ്ചിലൂടെ കേരളത്തിന് ലഭിച്ചത് 817 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE